പയ്യന്നൂരിൽ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിന് തുടർന്ന് പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമ്മ നിരോധിച്ചു.
പയ്യന്നൂരിൽ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിന് തുടർന്ന് പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമ്മ നിരോധിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുടുംബം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാടക്കാല്‍ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്‌സലായി വാങ്ങിയത്. രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. 10000 രൂപ പിഴയീടാക്കുകയും ചെയ്തു.
No comments
Post a Comment