പ്രളയക്കെടുതിയിലെനാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
കണ്ണൂർ : കണ്ണൂർ ജില്ലയില്‍ പ്രളയത്തിന് ശമനം ഉണ്ടായിതുടങ്ങിയതോടെ കാര്യക്ഷമമായ പുനരധിവാസ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. വെള്ളം കയറിയ വീടുകള്‍, കിണറുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏജന്‍സികളെയും ചേര്‍ത്ത് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. പത്ത് വീടുകള്‍ക്ക് ഒരാള്‍ക്ക് മേല്‍നോട്ട ചുതല നിശ്ചയിച്ചായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ശുചിത്വ മിഷന്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഞായറാഴ്ച പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
No comments
Post a Comment