കണ്ണൂരില്‍ മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍
കണ്ണൂര്‍:
യുവാക്കളെ കേന്ദ്രീകരിച്ച് നഗരത്തില്‍ നടക്കുന്ന വീര്യം കൂടിയ ലഹരി മരുന്ന് വില്‍പ്പന സംഘത്തിലെ മുഖ്യ ഇടനിലക്കാരനെ കണ്ണൂരില്‍ നിന്നും പിടികൂടി. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഹിം (32) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 740 മില്ലിഗ്രാം മെഥാംഫിറ്റാമിനും 155 മില്ലിഗ്രാം കൊക്കയ്ന്‍ എന്നിവ കണ്ടെത്തി. ഗോവയില്‍ നിന്നുമാണ് മെഥാംഫറ്റാമിന്‍, കൊക്കെയിന്‍ എന്നീ മാരക മയക്കുമരുന്നുകള്‍ ഇയാള്‍ എത്തിച്ചത്.
കണ്ണൂര്‍ കവിതാ തീയറ്ററിന് മുന്നില്‍ വച്ചാണ് കണ്ണൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ്, പ്രിവന്റീവ് ഓഫീസര്‍ ശശി ചേണിച്ചേരി പ്രിവന്റീവ് ഓഫീസര്‍ തോമസ്, പ്രിവന്റീവ് ഓഫീസര്‍ ദീപക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉമേഷ്, സുജിത്, രജീഷ് രവീന്ദ്രന്‍ ഡ്രൈവര്‍ അജിത് എന്നിവര്‍ പ്രതിയെ കണ്ടെത്തിയത്.
കൂടാതെ 100 ഗ്രാം കഞ്ചാവ് സഹിതം കാസര്‍കോട് സ്വദേശി അബ്ദുല്‍ റഹിമിനെ പയ്യാമ്പലത്ത് വച്ചും തലശ്ശേരി സ്വദേശി മുഹമ്മദ് നാസീഷ് എന്നയാളെ പളളിയാംമൂലയില്‍ വച്ച് 25 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
No comments
Post a Comment