കണ്ണൂരിലെ ഓണം ഫെയറില്‍ പ്രവേശന ഫീസിന്റെ മറവില്‍ പകൽ കൊള്ള
കണ്ണൂരില്‍ നടക്കുന്ന ഓണം ഫെയറില്‍ പ്രവേശന ഫീസിന് വന്‍ തുക ഈടാക്കുന്നു. 120 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. കുട്ടികളില്‍ നിന്ന് ടിക്കറ്റ് നിരക്കായി 75 രൂപയും ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 15 ശതമാനം പ്രളയ സെസ് ഉള്‍പ്പെടെ ചുമത്തി ടിക്കറ്റ് നിരക്കായി വാങ്ങിച്ചിരുന്നത് 70 രൂപ മാത്രമാണ്.
എന്നാല്‍ ഇത്തവണ കുട്ടികളുടെ ടിക്കറ്റ് നിരക്ക് പോലും അതിലും കൂടുതലാണ്. ബംഗ്‌ളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫണ്‍ വേള്‍ഡ് എന്ന കമ്പനിയാണ് ഓണം ഫെയറിന്റെ സംഘാടകര്‍. ഫെയറിനകത്തെ സ്റ്റാളുകള്‍ക്ക് 90,000 രൂപയാണ് വാടകയായി ഈടാക്കുന്നത്. ഫെയറിനകത്ത് ഇപ്പോള്‍ കുറെ വ്യാപാര സ്ഥാപനങ്ങളല്ലാതെ ജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റൊന്നുമില്ലെന്ന പരാതിയുമുണ്ട്.
മറൈന്‍ അക്വേറിയം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങിയിട്ടില്ല. വന്‍തുക പ്രവേശന ഫീസായതിനാല്‍ ഫെയര്‍ കാണാന്‍ ആളുകള്‍ കുറവാണ്. ഇത് അതിനകത്ത് വന്‍ തുക നല്‍കി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്.
No comments
Post a Comment