Header Ads

  • Breaking News

    തളിപ്പറമ്പ് നഗരത്തിൽ മുൻസിപ്പാലിറ്റി നമ്പറില്ലാത്ത ഓട്ടോറിക്ഷക്കെതിരെ നടപടികൾ ആരംഭിച്ചു



    തളിപ്പറമ്പ് നഗരത്തിൽ മുൻസിപ്പാലിറ്റി നമ്പറില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ ട്രാഫിക് പോലീസ് നടപടികൾ ആരംഭിച്ചു. നൂറു കണക്കിന് ഓട്ടോറിക്ഷകൾ ഇത്തരത്തിൽ സർവീസ് നടത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1000 രൂപയാണ് നഗരത്തിൽ നിന്നും ആളുകളെ കയറ്റി സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും പിഴയായി ഈടാക്കുക. നിയമ നടപടികളും സ്വീകരിക്കും. ഇത് കൂടാതെ നഗരസഭ നിജപ്പെടുത്തിയ എണ്ണം മാത്രമേ ഇനി നിർദ്ദേശിക്കപ്പെട്ട 35 ഓട്ടോ പാർക്കിങ്ങ് സ്ഥലങ്ങളിലും അനുവദിക്കുകയുള്ളു. എഴാംമൈൽ- 10, തൃച്ചംബരം പെട്രോള്‍പമ്പ്- 5, സി.കെ.റസ്റ്റോറന്റിന് മുന്നില്‍- 5, ഹൈവേ മില്‍മ- 35, പോസ്റ്റ് ഓഫീസ് റോഡ്- 45, ഹൈവേ ഖാദി സൗഭാഗ്യക്ക് മുന്നില്‍- 5, ഷോപ്രിക്‌സിന് മുന്നില്‍- 5, ലൂര്‍ദ്ദ് ആശുപത്രി- 15, കുപ്പം- 5, മന്ന- 15, സഹകരണ ആശുപത്രി-10, താലൂക്ക് ആശുപത്രി- 20, പുളിമ്പറമ്പ്- 5, രാജരാജേശ്വരക്ഷേത്രം- 10, പഴയ ആര്‍ടിഒ ഓഫീസ്- 10 എന്നിങ്ങനെയാണ് പാര്‍ക്കിംഗ് നിജപ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ തോന്നിയപോലെ പാര്‍ക്കിംഗ് നടത്തുന്നത് ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണ് നടപടി.

    No comments

    Post Top Ad

    Post Bottom Ad