പ്രായപൂർത്തിയാവാത്ത കുട്ടികളുടെ വാഹനമോടിക്കൽ ; വാഹന ഉടമകൾക്കെതിരെ കേസ് എടുത്തു
മയ്യിൽ:
ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ 16ഉം 17 ഉം വയസുള്ള രണ്ട് പേരെ മയ്യിൽ എസ്.ഐ വി.ആർ.വിനീഷ് പിടികൂടി വാഹനം ഓടിക്കാൻ നൽകിയ ആർ.സി ഉടമകൾക്കെതിരെ കേസെടുത്തു.മാണിയൂർ ചെക്കിക്കുളം ഭാഗത്ത് വാഹന പരിശോധനക്കിടെ KL 59/ k 660 നമ്പർ സ്കൂട്ടറിൽ എത്തിയ 16 കാരനെയാണ് ആദ്യം പിടികൂടിയത് ഈ സംഭവത്തിൽ സ്കൂട്ടർ ഉടമ ചെറുപഴശ്ശിയിലെ ചുണ്ടുന്നുമ്മൽ മുബഷീർ (19)നെതിരെ കേസെടുത്തു.
പിന്നീട് ഇത് വഴി KL 59 T 4964 നമ്പർ സ്ക്കൂട്ടിറിൽ എത്തിയ 17കാരനെ പിടികൂടുകയും ആർ സി ഉടമ മാണിയൂർ ചെക്കിക്കുളം സ്വദേശി കെ.കെ.നൂറുദ്ദിൻ (27) നെതിരെ കേസെടുക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.ഐ പറഞ്ഞു പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ ഓടിക്കാൻ കൊടുത്താൽ 25000 രൂപ പിഴയും വാഹനത്തിന്റെ ആർസി റദ്ദാക്കാൻ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.ആർ സി റദ്ദാക്കിയാൽ ഏത് വാഹനമായാലും പിന്നീട് നിരത്തിലിറക്കാൻ സാധിക്കുന്നതല്ല. ചുരുക്കി പറഞ്ഞാൽ അത്തരം വാഹനം പൊളിച്ച് വിൽക്കേണ്ടി വരുമെന്നർത്ഥം.
No comments
Post a Comment