ബേക്കല്‍ കോട്ടയുടെ ഭിത്തി ഇടിഞ്ഞു സന്ദര്‍ശകര്‍ക്ക് നിരോധനം
ബേക്കല്‍ കോട്ടയില്‍ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞു വീണത്.
തുടര്‍ന്ന് ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു.നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്.
ഇരുമ്പ് ദണ്ഡുകള്‍ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ബേക്കല്‍കോട്ട ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്.
No comments
Post a Comment