സൂക്ഷിക്കുക ഒരക്ഷരം മാറിയാല്‍ പണം പോകും; ദുരിതാശ്വാസ നിധിയുടെ പേരിലും തട്ടിപ്പിന് ശ്രമം
പ്രളയ ദുരിതാശ്വസ നിധിയിലേക്ക് ആളുകള്‍ പല രീതികള്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനിടെ തട്ടിപ്പിനും ശ്രമം.
യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിയോട് സമാനതകളുള്ള ഐഡി നിര്‍മ്മിച്ചാണ് തട്ടിപ്പ്. kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്.
ഒരു അക്ഷരത്തില്‍ വരുന്ന വ്യത്യാസം പണം നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോയാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്കാണ് പോവുക. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ട്.
No comments
Post a Comment