മുത്തലാഖ് നിയമം; സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട്
കോഴിക്കോട്:
മുത്തലാഖ് കേസിലെ ആദ്യ അറസ്റ്റ് കോഴിക്കോട്. ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇകെ ഉസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.
കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. തുടര്‍ന്ന് ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്‌ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുത്തലാഖ് നിയമത്തിലെ സംസ്ഥാനത്തെ ആദ്യ കേസാണിത്
No comments
Post a Comment