കാലവര്‍ഷം; കണ്ണൂരില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലേര്‍ട്ട്
കണ്ണൂര്‍:
അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ നാളെയും മറ്റന്നാളും (ആഗസ്ത് ഏഴ്, എട്ട്) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുറിയിപ്പ് നല്‍കി. ആഗസ്ത് ഒന്‍പതിന് കണ്ണൂര്‍ ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം ശക്തമായ കാറ്റിനുള്ള സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. കേരള തീരങ്ങളില്‍ മണിക്കൂറില്‍ 40 കി മീ മുതല്‍ 50 കി മീ വരെ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കട്രോള്‍ റൂം അറിയിച്ചു.
No comments
Post a Comment