കവളപ്പാറ : ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ കവളപ്പാറയില്‍ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 28 പേരെയാണ് മണ്ണിനടിയില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളത്. മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മിക്ക വീടുകളും ഇരുനൂറ് മീറ്ററിലേറെ ദൂരത്ത് കവളപ്പാറ റോഡിന് സമീപത്തായാണ് വന്നടിഞ്ഞിട്ടുള്ളത്.
No comments
Post a Comment