നിങ്ങളുടെ വാട്‌സ്ആപ് ചാറ്റ് ഇനി മറ്റുള്ളവര്‍ക്ക് വായിക്കാനാകില്ല: ചാറ്റിന് പ്രത്യേക ഫിംഗര്‍പ്രിന്റ് സുരക്ഷ
ഉപയോക്താക്കളുടെ ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനൊരുങ്ങി വാട്‌സ്ആപ്. മൊബൈല്‍ ലോക്കിന് ഫിംഗര്‍പ്രിന്റ് ഉപയോഗിക്കുന്നത് പോലെ വാട്‌സ്ആപ് ചാറ്റിനും ഫിംഗര്‍പ്രിന്റ് ലോക്ക് രൂപപ്പെടുത്തുമെന്നാണ് വാട്‌സ്ആപ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.
ഉപയോക്താക്കള്‍ ഒരിക്കല്‍ തങ്ങളുടെ ഫോണില്‍ ഈ ഫിംഗര്‍പ്രിന്റ് ഫീച്ചര്‍ ഉപയോഗിച്ചാല്‍ പിന്നീട് അവരുടെ വാട്‌സ്ആപ് സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. അതായത് ചാറ്റുകള്‍ എല്ലായ്‌പ്പോഴും പ്രത്യേകം പ്രത്യേകം ലോക്ക് ചെയ്ത് വെക്കേണ്ട ആവശ്യമില്ല.
ഐഒഎസ് സോഫ്റ്റ് വെയറുകളില്‍ വാട്‌സ്ആപിന് ഫേസ് ഐഡിയും ടച്ച് ഐഡിയും പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. ഈ സമയത്താണ് വാട്‌സ്ആപ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വേണ്ടി ഫിംഗര്‍ലോക്ക് സജ്ജമാക്കുന്നത്.
ഈ സാങ്കേതികവിദ്യ ആന്‍ഡ്രോയ്ഡ് 2.19.3 വേര്‍ഷനില്‍ ഉള്ള ഫോണുകളിലാണ് ലഭ്യമാവുക. തുടര്‍ന്ന് മറ്റ് ഫോണുകളിലും ലഭ്യമാകും. ഭാവിയില്‍ ഈ ഫിംഗര്‍പ്രിന്റ് ഫീച്ചര്‍ (ഐഒഎസ് യൂസേഴ്‌സ് ഉള്‍പ്പെടെ) എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. എത്രയും പെട്ടെന്ന് ഇത് പ്രയോഗത്തില്‍ വരുത്തുമെന്നും കമ്പനി അറിയിച്ചു.
No comments
Post a Comment