Header Ads

  • Breaking News

    കണ്ണൂരിൽ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം


    കണ്ണൂര്‍: 
    കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്.
    കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ. ഇവരുടെ സഹോദരിയെ ഈ വീട്ടിൽ അവശനിലയിലാണ് കണ്ടെത്തിയത്.വെള്ളിയാഴ്ച ആറരയോടെയാണ് ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണത്. വീട്ടിനുള്ളില്‍ ആളുണ്ടെന്ന സംശയത്തില്‍ നാട്ടുകാര്‍ ഫയർഫോഴ്‌സിനെ വിളിച്ചു.
    തുടര്‍ന്ന് ഫയർഫോഴ്‌സും  നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച്‌ ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

    No comments

    Post Top Ad

    Post Bottom Ad