സ്വാതന്ത്ര്യദിനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി:
ഇന്ത്യക്ക് ഇനി ഒരു സെെനിക മേധാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും. ചീഫ് ഒഫ് ഡിഫന്‍സ് എന്നതായിരിക്കും പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
"നമ്മുടെ അഭിമാനമാണ് സുരക്ഷാസേനകള്‍. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി മുതല്‍ ചീഫ് ഒഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സര്‍ക്കാരിനു താല്‍പര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മുകാശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും അനീതി സമ്മാനിച്ചവെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment