കാശ്മീരിനെ മൂന്നായി വിഭജിക്കുമെന്ന് അമിത് ഷാ
ശ്രീനഗര്‍: പാതിരാത്രിയിലെ അതീവ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ പറുദീസയായ കശ്മീര്‍ അതീവ ജാഗ്രതയിലാണ്. താഴ്വരയില്‍ അശാന്തിയും പരിഭ്രാന്തിയും പടര്‍ന്നിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്നോ ആര്‍ക്കും അറിയാത്ത അവസ്ഥ. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം പ്രധാന നേതാക്കളെല്ലാം വീട്ട് തടങ്കലില്‍ ആയിക്കഴിഞ്ഞു.
കശ്മീരിന് ഭരണഘടന അനുവദിച്ച് നല്‍കിയിരിക്കുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയാനുളള മോദി സര്‍ക്കാരിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് സൈനിക വിന്യാസം അടക്കമുളള മുന്നൊരുക്കങ്ങള്‍ എന്നാണ് സംശയിക്കപ്പെടുന്നത്. അതിനിടെ കശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ പോലീസ് സേന വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ദില്ലിയിലും തിരക്കിട്ട നീക്കങ്ങള്‍ ഉന്നത തലത്തില്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുളളവര്‍ അടിയന്തര യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. കശ്മീര്‍ വിഷയത്തില്‍ അമിത് ഷാ ലോക്‌സഭയില്‍ പ്രത്യേക പ്രസ്താവന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം കശ്മീര്‍ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
No comments
Post a Comment