കനത്ത മഴ തുടരുന്നു-ഉരുള്‍പൊട്ടല്‍-വ്യാപകനാശനഷ്ടം-ഗതാഗതം തടസ്സപ്പെട്ടു -വൈദ്യുതി ബന്ധങ്ങളും നിലച്ചു
അടക്കാത്തോട് മേമലയിലും നെല്ലിയോടിയിലെ പാറയില്‍തോടിലും ചപ്പമലയിലും ഉരുള്‍പൊട്ടല്‍. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് നീണ്ടുനോക്കി ടൗണിനോട് ചേര്‍ന്നുള്ള
തോട്ടില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മതില്‍ തകരുകയും ടൗണിലെ ഹോട്ടലില്‍ വെള്ളം കയറുകയും ചെയ്തു.
കനത്ത കാറ്റിലും മഴയിലും കണിച്ചാര്‍ ടൗണില്‍ നിരവധി കടകളുടെ മേല്‍ക്കൂര തകര്‍ന്നു. കണിച്ചാര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയം, ഡോക്ടര്‍ പല്‍പ്പു മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്നിവയുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു.
ബാരാപ്പോള്‍, ബാബലിപുഴകള്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നു ഇരിട്ടി ടൗണില്‍ ഉള്‍പ്പെടെയുള്ള കടകളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്‍ഡിലെ കടകളിലാണ് വെള്ളം കയറിയത്. പായം, വട്യറ, പയഞ്ചേരി, ശ്യാമള ലൈന്‍, കോറമുക്ക്, മാടത്തില്‍, കോളിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി.
തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മലയോരത്തെ വിവിധ സ്ഥലങ്ങളിലുള്ള താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. വൈദ്യുതി ബന്ധങ്ങളും നിലച്ചു. വിവിധയിടങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
No comments
Post a Comment