തളിപ്പറമ്പ് മെയിൻ റോഡ് മെക്കാഡം ടാറിങ് നടത്തിയത് രണ്ടുമാസം കൊണ്ട് തന്നെ തകർന്നു തുടങ്ങി
തളിപ്പറമ്പ് :
മെയിൻ റോഡ് മെക്കാഡം ടാറിങ് നടത്തിയത് രണ്ടുമാസം കൊണ്ട് തന്നെ തകർന്നു തുടങ്ങി. ഒരു കോടി രൂപ എസ്റ്റിമേറ്റിൽ ഏതാണ്ട് ഒരു കിലോമീറ്റർ വരുന്ന റോഡിലാണ് മെക്കാഡം ടാറിങ് പൂർത്തിയാക്കിയിരുന്നത്. പണി നീണ്ടു പോയതിനെ തുടർന്ന് വ്യാപാരി സമരം നടത്തുകയും തിരുവനന്തപുരം ചെന്ന് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. പണി മഴക്കാലം തുടങ്ങുന്നതിനു മുമ്പ് മാത്രമാണ് തീർന്നത്. റോഡിൽ ബേബി ജില്ലി നിരത്തി ജില്ലിപൊടി വിതറുന്ന പ്രധാനജോലി ബാക്കിയാക്കിയിരുന്നു. 2 ദിവസത്തിലേറെ നീണ്ടുനിന്ന കനത്തമഴയിൽ ഇപ്പോൾ ടാർ ചെയ്ത റോഡ് പലഭാഗത്തും കുഴികൾ വീണുതുടങ്ങി. മൂത്തേടത്ത് ഹൈസ്കൂളിന് സമീപം റോഡിലുള്ള മാൻഹോളിന് സമീപം റോഡിൽ ടാർകൂന കൂട്ടിയിട്ടിരിക്കുന്നത് ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്ക് പോലും ദുസ്സഹമാവുന്നുണ്ട്.
No comments
Post a Comment