Header Ads

  • Breaking News

    ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നു; രണ്ടു ദിവസത്തിനകം പൂര്‍ണ സജ്ജമാകുമെന്ന് റെയില്‍വേ


    തിരുവനന്തപുരം /പാലക്കാട്: 
    ട്രെയിന്‍ സര്‍വീസ് സാധാരണനിലയിലേക്ക് എത്തിയിരിക്കുന്നു. സര്‍വീസുകള്‍ ഓരോന്നും പുനഃസ്ഥാപിച്ചു വരികയാണ്. ഇത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായ കാര്യമാണ്. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം നിലവില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്താനാകുമെന്ന് റെയില്‍വേ അറിയിച്ചു. എങ്കിലും നിരവധി ട്രെയിനുകള്‍ ഇന്നലെയും റദ്ദാക്കിയിരുന്നു. ഷൊര്‍ണൂര്‍--തിരുവനന്തപുരം ഭാഗത്തേക്കുള്ള സര്‍വീസ് ഞായറാഴ്ച പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസുകള്‍ ഇന്നലെ വൈകിട്ടോടെ സാധാരണഗതിയിലായി.
    വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്കും യാത്രതുടരാന്‍ കഴിയാത്തവര്‍ക്കുമായി ചെന്നൈ സെന്‍ട്രല്‍-- എറണാകുളം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. എറണാകുളം-പട്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളത്തു നിന്നും സര്‍വീസ് നടത്തും. തിങ്കളാഴ്ച റദ്ദാക്കിയ എറണാകുളം - ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ചൊവ്വാഴ്ച എറണാകുളത്ത് നിന്നും സര്‍വീസ് നടത്തും. അതേസമയം ഹസ്രത് നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, ഡെറാഡൂണ്‍ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്, ബറൂണി - എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ്, ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ്, ചണ്ഡീഗഢ് - കൊച്ചുവേളി കേരള സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, ഓഖ -എറണാകുളം എക്സ്പ്രസ്, ഇന്‍ഡോര്‍ - തിരുവനന്തപുരം അഹല്യാനഗരി എക്സ്പ്രസ്, കൊച്ചുവേളി - ഹൈദരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍, അമൃത്സര്‍ -കൊച്ചുവേളി എക്സ്പ്രസ്, യശ്വന്ത്പുര്‍-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്. കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഷാലിമാര്‍ - തിരുവനന്തപുരം എക്സ്പ്രസ്, തിരുനെല്‍വേലി -ജാംനഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്.
    കൂടാതെ കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ യാത്ര അസാനിപ്പിക്കും, നാഗര്‍കോവില്‍ - ഗാന്ധിധാം എക്സ്പ്രസ് മംഗളുരുവില്‍ യാത്ര അവസാനിപ്പിക്കുന്നവ ഉള്‍പ്പെടെയുളള രണ്ട് ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. മാത്രമല്ല എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617) പാലക്കാട് ജങ്ഷന്‍--ഈറോഡ്-ജോലാര്‍പേട്ട, റെനിഗുഡ-ഗുഡൂര്‍-വിജയവാഡ-ബല്‍ഹര്‍ഷാ-നാഗ്പുര്‍-ഇറ്റാര്‍സി വഴി സര്‍വീസ് നടത്തിയവയും വഴിതിരിച്ചുവിട്ടിരിക്കുന്നവയാണ്.

    No comments

    Post Top Ad

    Post Bottom Ad