നെരുവമ്പ്രം ഗവ. ടെക്നിക്കൽ സ്കൂൾ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
നെരുവമ്പ്രം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിവി പ്രീത അധ്യക്ഷത വഹിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളിൽ 2.60 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വർക്ക്ഷോപ്പ്, രണ്ട് ഡ്രോയിംഗ് ഹാളും, മൂന്ന് ലാമ്പ് ഉൾപ്പടെയുള്ള കെട്ടിടങ്ങളാണ് ഇവിടെ നിർമ്മിക്കുക.
ചടങ്ങിൽ വെച്ച് സ്കൂൾ റേഡിയോ നിലയത്തിന്റെയും, പുസ്തക ശേഖരപ്പെട്ടിയുടെയും നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനവും, ഫുട്ബോൾ ജേഴ്സിയുടെ പ്രകാശനവും എം എൽ എ നിർവഹിച്ചു.
ഇ വി ശശീന്ദ്രൻ ( എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ ) റിപ്പോർട്ടും, ആഷിഷ് (എ ഇ പൊതുമരാമത്ത് വകുപ്പ്) പ്രൊജക്ട് റിപ്പോർട്ടും അവതരിപ്പിച്ചു.
സി ഒ പ്രഭാകരൻ ( ഏഴോം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ആർ.അജിത (ജില്ലാ പഞ്ചായത്ത് അംഗം) രഞ്ജിത്ത് ടി.കെ (പ്രിൻസിപ്പാൾ), ഹേമന്ദ് ( എക്സൈസ് ഇൻസ്പെക്ടർ) റഷീദ് ( ഹെൽത്ത് ഇൻസ്പെക്ടർ) മേരി മാത്യൂ (ഇൻസ്ട്രക്ടർ) സ്കൂൾ വികസന സമിതി അംഗങ്ങളായ സി. ഗോപി, ബാലകൃഷ്ണൻ പി.വി എന്നിവർ സംസാരിച്ചു.
പ്രദീപ് കെ (സൂപ്രണ്ട് ടെക്നിക്കൽ സ്കൂൾ) സ്വാഗതവും എൻ വി രാജൻ നന്ദിയും പറഞ്ഞു.
No comments
Post a Comment