തലശേരിയിൽ ആശുപത്രിയിൽ മോഷണം നടത്തവെ അറസ്റ്റിലായ യുവാവ് റിമാണ്ടിൽ
ജോസ്ഗിരി ആശുപത്രിയിലെ പതിമൂന്നാം നമ്പർ മുറിയിൽ കടന്നു കയറി വീട്ടമ്മയുടെ ഹാന്റ് ബാഗ് മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ റിമാന്റ് ചെയ്തു . ഇരിട്ടി പയഞ്ചേരി മുക്കിലെ കരിമ്പനക്കൽ വീട്ടിൽ കെ. രാജേഷാണ് കഴിഞ്ഞ ദിവസം പിടിയിലായത് .വിവരമറിഞ്ഞ തലശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ടെമ്പിൾ ഗെയ്റ്റ് നങ്ങാരത്ത് പീടിക കണ്ടോത്ത് വീട്ടിൽ പി.ബീഷ്മയുടെ പരാതിയിൽ കേസെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ബീഷ്മയുടെ കുട്ടിക്ക് അസുഖമായതിനാൽ ആശുപത്രി മുറിയിൽ കിടത്തി ചികിത്സിച്ചു വരികയായിരുന്നു. കുട്ടിയെയും എടുത്ത് വീട്ടമ്മ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താണ് പ്രതി അകത്ത് കയറി 1050 രൂപയും ഡ്രൈവിംഗ് ലൈസൻസും സൂക്ഷിച്ച ഹാന്റ ബാഗ് കൈക്കലാക്കിയത്. ഇത് കണ്ടതോടെ ബീഷ്മ ബഹളം വച്ചു പരിസരത്തുള്ളവർ ഓടിയെത്തി ഇയാളെ പിടികൂടുകയായിരുന്നു
ليست هناك تعليقات
إرسال تعليق