ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളില്‍ നിയമനം
ഇന്ത്യന്‍ ആര്‍മിയില്‍ വിവധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ മണ്ണുത്തി കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവര്‍ക്കായാണ് റാലി നടത്തുന്നത്. ശാരീരികക്ഷമത, വൈദ്യപരിശോധന, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
തസ്തിക- യോഗ്യത എന്നീ ക്രമത്തില്‍:
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി- പത്താംക്ലാസ്/ മെട്രിക് ആകെ 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്ക്സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നഴ്‌സിംഗ് അസിസ്റ്റന്റ്(എഎംസി)/ നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി- 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ അടങ്ങിയ പ്ലസ് ടു. ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക്സോള്‍ജ്യര്‍ ക്ലര്‍ക്ക്/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍/ ഇന്‍വെന്ററി മാനേജ്‌മെന്റ്- 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. ഓരോ വിഷയങ്ങള്‍ക്കും 50 ശതമാനം മാര്‍ക്ക്സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍- ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍- എട്ടാം ക്ലാസ് പാസ്.സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് 1998 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കും മറ്റ് തസ്തികകളിലേക്ക് 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം.
സൈനികര്‍/ വിമുക്തഭടന്‍മാര്‍ എന്നിവരുടെ ആശ്രിതര്‍, വിധവകള്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ജില്ലാ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്നിവര്‍ക്ക് ശാരീരികക്ഷമതയില്‍ നിയമാനുസ്രിത ഇളവ് ലഭിക്കും.യോഗ്യരായവര്‍ ആഗസ്ത് 18 ന് മുമ്പായി www.joinindianarmy.nic.in ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
റാലി സമയത്ത് അഡ്മിറ്റ് കാര്‍ഡ്, മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത 20 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍/ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍/ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ ലഭിച്ച ഫോട്ടോ പതിച്ച അവിവാഹ സര്‍ട്ടിഫിക്റ്റ്, സ്‌പോര്‍ട്ടസ് സര്‍ട്ടിഫിക്കറ്റ്, എന്‍സിസി സര്‍ട്ടിഫിക്കറ്റ്, ബന്ധ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. കൂടുല്‍ വിവരങ്ങള്‍ www.joinindianarmy.nic.in ല്‍. ഫോണ്‍; 0495 2383953
No comments
Post a Comment