Header Ads

  • Breaking News

    പറശ്ശിനി അമ്പലത്തിനുള്ളിലും വെള്ളം കയറിയ നിലയിൽ


    കണ്ണൂർ: 
    മഴ കനയ്ക്കുന്നതോടെ പല താഴ്ന്ന നിലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ശ്രീകോവിലിനടുത്തു വരെ വെള്ളം കയറി, കണ്ണൂർ വനജ ടാക്കീസിന് സമീപം വെള്ളം കയറിയതിനാൽ അത് വഴിയുള്ള ഗതാഗതം നിലച്ചു, SNപാർക്ക് റോഡിൽ മരം കടപുഴകി വീണു. തുടർന്ന് ജില്ലയിൽ
    കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുഗതാഗതം പലയിടത്തും തടസപ്പെട്ടു. വിശിയടിച്ച കാറ്റിൽ പലയിടങ്ങളിലും മരം വീണ് കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്.
    ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ബോട്ടുകൾ എത്തിക്കാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു
    വെള്ളക്കെട്ട് കാരണം ജനങ്ങൾ കുടുങ്ങി കിടക്കുന്ന കുറുമാത്തൂർ, പൊക്കുണ്ട് ,ചെങ്ങളായി, ശ്രീകണ്ഠപുരം, മയ്യിൽ മേഖലകളിലേക്ക് അടിയന്തരമായി 10 ബോട്ട് അയക്കാനാണ് ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്. പൊലീസ് ഉടൻ തന്നെ ബോട്ടുകൾ തയ്യാറാക്കി എത്തിക്കും.10 ബോട്ട് കൂടി തയ്യാറാക്കി നിർത്തും. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫിഷറീസ് വകുപ്പ് ബോട്ട് സജ്ജമാക്കും.





    No comments

    Post Top Ad

    Post Bottom Ad