സംഘാടന മികവിൽ മാടായി കോളേജിലെപെൺകുട്ടികൾ മിടുമിടുക്കികൾ
പഴയങ്ങാടി:
സംഘാടന മികവിൽ മാടായി കോളേജിലെപെൺകുട്ടികൾ മിടുമിടുക്കികൾ .കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി ഒരു മിക്സഡ് കോളേജിൽ നിന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് എല്ലാ സീറ്റിലും പെൺകുട്ടികൾ മത്സരിക്കുന്നത് ആദ്യമായി ഇവിടെ .
എട്ട് മേജർ സീറ്റുകളിലും ഏഴ് അസോസിയേഷൻ, മൂന്ന് റെപ്രെസന്റേറ്റീവ് ' ഉൾപ്പെടെ മുഴുവൻ 18 സീറ്റിലും ആണ് എസ്എഫ്ഐയുടെ സംഘാടക മികവ് തെളിയിച്ചു പെൺകരുത്ത് മത്സരരംഗത്തുള്ളത് .യൂണിവേഴ്സിറ്റിക്കു കീഴിൽ 200 കോളേജുകളിൽ ആയി ആദ്യത്തേതാണ് ഇങ്ങനെയൊരു സ്ഥാനാർത്ഥി നിർണയം. കഴിഞ്ഞവർഷത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളും എസ്എഫ്ഐ നേടിയിരുന്നു.
മികച്ച കോളേജ് യൂണിയനുള്ള പുരസ്കാരവും മാടായി കോളേജ് നേടി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലെ അലഞ്ഞുതിരിയുന്ന അനാഥർക്കും അഗതികൾക്കും ആയി പുതപ്പ് വിതരണം ചെയ്തു .വിളയാങ്കോട് അഗതിമന്ദിരത്തിലെ അമ്മമാരെയും കൂട്ടി വിനോദ യാത്ര സംഘടിപ്പിച്ചു .എരിപുരം താലൂക്ക് ആശുപത്രിയിൽ ഒരു വർഷം മുഴുവൻ പൊതിച്ചോറും നൽകി. സർഗാത്മക പ്രവർത്തനങ്ങളിലും കോളേജ് യൂണിയൻ മികച്ച പ്രകടനം കാഴ്ചവച്ചു .സപ്തംബർ അഞ്ചിന് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മിടുക്കികളായ മുഴുവൻ പെൺകുട്ടികളും നിസ്സംശയം വിജയിക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
No comments
Post a Comment