Header Ads

  • Breaking News

    മഹാരാജാസ് കോളേജ് ചുവന്നു തന്നെ ; SFIയ്ക്ക് മികച്ച വിജയം


    എം ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മികച്ച നേട്ടം. എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. വി ജി ദിവ്യയാണ് ചെയര്‍പേഴ്സൺ. മികച്ച ഭൂരിപക്ഷത്തിലാണ് മറ്റു സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എം ബി ലക്ഷ്മിയാണ് വൈസ് ചെയര്‍പേഴ്സൺ. ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്. എറണാകുളം ജില്ലയിലെ 41 കോളേജുകളിൽ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 37 കോളേജുകളിൽ എല്ലായിടത്തും എസ്എഫ്ഐ വിജയം നേടി. തൊടുപുഴ ന്യൂമാൻ കോളേജിലെ പത്ത് സീറ്റിലും എസ് എഫ് ഐ വിജയം നേടി. ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജിലും നേട്ടമുണ്ടാക്കിയത് എസ് എഫ് ഐയാണ്. അതേസമയം, 20 വര്‍ഷങ്ങള്‍ക്ക് ശേഷം കാലടി ശ്രീശങ്കര കോളേജ് കെഎസ്‍‍യു തിരിച്ചു പിടിച്ചു. കോതമംഗലം എം എ കോളേജിലും ആലുവ യുസി കോളേജിലും കെഎസ് യു പാനലാണ് വിജയിച്ചത്. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ എം ജി യൂണിവേഴ്സിറ്റിയുടെ കോളേജുകളിലും എസ്എഫ്ഐ പൂര്‍ണ്ണ വിജയം നേടി. ഇരുജില്ലകളിലും സര്‍വകലാശാലയ്ക്ക് ഓരോ കോളേജുകളാണ് ഉള്ളത്.
    ഇടുക്കി ജില്ലയിൽ 11 കോളേജുകളിൽ എസ്എഫ്ഐ വിജയം നേടി. അൽ അസര്‍ ആര്‍ട്സ് കോളേജ് തൊടുപുഴ, മുട്ടം സെന്‍റ് ജോസഫ് അക്കാദമി, മുട്ടം സെന്‍റ് ജോസഫ് ആര്‍ട്സ് കോളേജ്, അടിമാലി മാര്‍ ബസേലിയോസ് കോളേജ്, അടിമാലി കാര്‍മൽഗിരി കോളേജ്, പീരുമേട് സഹ്യജ്യോതി കോളേജ്, മൂലമറ്റം സെന്‍റ് ജോസഫ് കോളേജ്, കോടിക്കുളം ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ പാനൽ വിജയം നേടി.

    No comments

    Post Top Ad

    Post Bottom Ad