ഒരു കിലോ മത്തിയ്ക്ക് വെറും 10 രൂപ മാത്രം; 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിയ്ക്ക് വില കുത്തനെ കുറഞ്ഞു. കണ്ണൂര്‍ പയ്യന്നൂര്‍ മേഖലകളിൽ കഴിഞ്ഞ ദിവസം മത്തിയുടെ വില കിലോയ്ക്ക് 10 രൂപ എന്ന നിരക്ക് വരെ കുറഞ്ഞുവെന്നാണ് ചില പ്രദേശിക റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മറ്റ് പല സ്ഥലങ്ങളിലും മത്തിയ്ക്ക് 25 രൂപയ്ക്കും 50 രൂപയ്ക്കും ഇടയ്ക്കാണ് ഇപ്പോൾ വില.
കേരളത്തിൽ ചിക്കന് വെറും 55 രൂപ മാത്രം, ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു
ഒരു കിലോ മത്തിയ്ക്ക് വെറും 10 രൂപ മാത്രം; 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
എന്നാൽ പാലക്കോട് കടപ്പുറത്താണ് വെറും 10 രൂപയ്ക്ക് മത്തി വിറ്റഴിക്കുന്നത്. 25 വർഷത്തിനു ശേഷമാണ് മത്തിയ്ക്ക് ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികൾ പറയുന്നു. ഫിഷ് മിൽ വ്യവസായികളുടെ സമരമാണ് മത്സ്യത്തിന് ഇത്രയും വില ഇടിയാൻ കാരണം.
മത്തി മാത്രമല്ല, മറ്റ് മത്സങ്ങളുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. അയല 70 രൂപയ്ക്കും കേതൽ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റതെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ മത്തിക്ക് കിലോയ്ക്ക് 300 രൂപ വരെ വില ഉയർന്നിരുന്നു.
No comments
Post a Comment