ഇനി ബസുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് കര്‍ശനം: ഇല്ലെങ്കില്‍ 1000 രൂപ പിഴ
ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ കര്‍ശനമാക്കി. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194-എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ.
ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആര്‍.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടയ്ക്കണം. ഒരു സീറ്റിന് ബെല്‍റ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ.
14 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റോ കുട്ടികള്‍ക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം. സീറ്റ് ബെല്‍റ്റ് ലംഘനത്തിന് പിഴ കര്‍ശനമാക്കുകയാണെ7ങ്കില്‍ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തില്‍പ്പെടും.
No comments
Post a Comment