Header Ads

  • Breaking News

    രാജ്യത്തെ ബാങ്കുകളില്‍ ക്ലാര്‍ക്ക് പോസ്റ്റുകളിലേക്ക് 12075 ഒഴിവുകള്‍



    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ ആണ് പൊതുമേഖല ബാങ്കുകളിലെ ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പ് പുറത്ത് വിട്ടത്. കാനറാ ബാങ്ക്.സിന്‍ഡിക്കേറ്റ് ബാങ്ക്,സെന്‍ട്രന്‍ ബാങ്ക് തുടങ്ങിയവയിലായി ഏകദേശം 12000 ത്തിലേറെ ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
    ഐബിപിഎസ് സിഡബ്യൂഇ ക്ലര്‍ക്ക്സ് -7  2019 ലേക്കുള്ള രജിസ്ട്രേഷന്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്.

    യോഗ്യതയുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുവാന്‍ സാധിക്കും. ഐബിപിഎസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.


    2019 ഡിസംബര്‍ 07,08,14,15 തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 2020 ജനുവരി 19 ന് നടക്കുന്ന മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയും. ഐബിപിഎസ് പ്രിലിമിനറി പരീക്ഷയ്ക്കും മെയിന്‍ പരീക്ഷയ്ക്കും ഒരു തവണ രജിസ്ട്രേഷന്‍ ചെയ്താല്‍ മതിയാകും.
    മെയിന്‍ പരീക്ഷ ഓണ്‍ലൈന്‍ വഴിയായിരിക്കും നടക്കുക. ജനറല്‍/ഫിനാന്‍ഷ്യല്‍ അവെയര്‍നെസ്സ് വിഭാഗത്തില്‍ നിന്നും 50 മാര്‍ക്ക്‍, ജനറല്‍ ഇംഗ്ലീഷില്‍ നിന്നും 40 മാര്‍ക്ക്, റീസണിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ് 60 മാര്‍ക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് 50 മാര്‍ക്ക് എന്നിങ്ങനെയായിരിക്കും ചോദ്യങ്ങള്‍.
    പരീക്ഷ എഴുതുന്നതിനുള്ള മിനിമം യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ബിരുദമാണ്.
    അപേക്ഷകരുടെ പ്രായം 20 നും 28നും മധ്യേ ആയിരിക്കണം.

    പ്രധാന തീയതികള്‍

    അപേക്ഷകള്‍ നല്‍കാന്‍ തുടങ്ങേണ്ട തീയതി- 17 സെപ്റ്റംബര്‍ 2019
    അവസാന തീയതി- 9 ഒക്ടോബര്‍
    പ്രീ എക്സാം ട്രെയിനിങിനുള്ള കാള്‍ ലെറ്ററുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട തീയതി- നവംബര്‍ 2019
    പ്രീ എക്സാം ട്രയിനിംഗ്- നവംബര്‍ മുതല്‍ ഡിസംബര്‍ വരെ
    ഐബിപിഎസ് പ്രിലിമിനറി ഓണ്‍ലൈന്‍ എക്സാം- 07, 08, 14, 15 ഡിസംബര്‍ 2019
    ഓണ്‍ലൈന്‍ എക്സാം റിസള്‍ട്ട്- ഡിസംബര്‍ 2019/ജനുവരി 2020
    കാള്‍ ലെറ്ററുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട തീയതി( മെയിന്‍)- ജനുവരി 2020
    മെയിന്‍ ഓണ്‍ലൈന്‍ എക്സാം- 19 ജനുവരി 2020
    പ്രൊവിഷണല്‍ അലോട്ട്മെന്‍റ്- ഏപ്രില്‍ 2020

    ഒഴിവുകള്‍

    ക്ലര്‍ക്ക്- 12074 ഒഴിവുകളാണ് ഉള്ളത്. ഓരോ സംസ്ഥാനങ്ങളിലേയും ഒഴിവുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    അപേക്ഷകരുടെ പക്കല്‍ നിര്‍ബന്ധമായും ഡിഗ്രി മാര്‍ക്ക് ഷീറ്റുകളും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്.രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും വേണം.
    അപേക്ഷകര്‍ പ്രാഥമിക കംപ്യൂട്ടര്‍ പരിജ്ഞാനം ഉള്ള ആളായിരിക്കണം.
    പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ പാസ്സാകുന്നവരെ ഫൈനല്‍ റൌണ്ടില്‍ ഇന്‍റര്‍വ്യൂ നടത്തിയാണ് തിരഞ്ഞെടുക്കുക.

    അപേക്ഷാ ഫീസ്
    SC/ST/PWD/EXSM വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്

    No comments

    Post Top Ad

    Post Bottom Ad