ഇതാണ് അവസരം, പാഴാക്കരുത്..! 12,075 ഒഴിവുകൾ
ബാങ്കുകളിൽ ക്ലർക്കാവാൻ അവസരം 12,075 ഒഴിവുകൾ
വിവിധ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികയിലെ 12,075 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, ആന്ധ്രബാങ്ക്, ബാങ്ക്് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് കോമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ 349 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐28. 2019 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രിലിമിനറി, മെയിൽ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങൾ പ്രിലിമിനറി പരീക്ഷയുടേയും കൊച്ചിയും തിരുവനന്തപുരവും മെയിൻ പരീക്ഷയുടെയും കേന്ദ്രങ്ങളാണ്.
ഒരുമണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ നൂറ് മാർക്കിന്റെ നൂറ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എനിവയിൽനിന്നാണ് ചോദ്യങ്ങൾ. 2 മണിക്കൂർ 40 മിനിറ്റ് മെയിൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽന്നിന്നായി ആകെ 200 മാർക്കിന്റെ 190 ചോദ്യങ്ങളുണ്ടാകും. www.ibps.in വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 9.
No comments
Post a Comment