കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈത്തിലേക്ക് ഗോഎയർ 19 മുതൽ പ്രതിദിന സർവീസ്
കാത്തിരിപ്പിനു വിരാമമിട്ട് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈത്തിലേക്ക് ഗോഎയർ 19 ന് സർവീസ് ആരംഭിക്കും .ദിവസവും രാവിലെ ഏഴിനാണ് കണ്ണൂരില്‍നിന്ന് വിമാനം പുറപ്പെടുക. കുവൈറ്റില്‍നിന്ന് പ്രാദേശിക സമയം 10.30നാണ് വിമാനം പുറപ്പെടുക. ഗോ എയറിന്റെ കണ്ണുരിൽ നിന്നുള്ള ആദ്യ സർവിസിന് അത്ഭുതാവഹമായ പ്രതികരണമാണ് ലഭിച്ചത്. മുഴുവൻ സീറ്റുകും ഇതിനകം ബുക്കു ചെയ്തു കഴിഞ്ഞു. അബുദാബി, മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള്ക്കുപുറമെയാണ് ജിസിസിയിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ 320 നിയോ വിമാനമാണ്. കുവൈറ്റ്-കണ്ണൂര്‍ റൂട്ടിലെ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസിലെ ഏഴാമത്തെ സ്ഥലവും ഗള്‍ഫ് മേഖലയിലെ നാലാമത്തെ സ്ഥലവുമാണെന്നും ഗോ എയര്‍ അധികൃതർ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഗോ എയര്‍ നിലവില്‍ ദിവസവും 300 ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ജൂലൈ മാസം 13.26 ലക്ഷം യാത്രക്കാർ ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തെന്നും അധികൃതർചൂണ്ടിക്കാട്ടി. വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ കിയാൽ എം.ഡി.വി .തുളസിദാസ് മുഖ്യാതിഥിയായിരിക്കും
No comments
Post a Comment