Header Ads

  • Breaking News

    ഏഴോം ഗ്രാമ പഞ്ചായത്ത് ആദ്യകാലസമ്പൂർണസാക്ഷരത പ്രവർത്തക കൂട്ടായ്മ ഒക്ടോബർ 2 ന്


    ഇന്ത്യക്ക് തന്നെ മാതൃകയായി 'ബഹുജന സഹക രണത്തോടെ സമ്പൂർണ സാക്ഷരത' എന്ന ആശയം വിജയിപ്പിച്ചെടുത്ത ഏഴോം ഗ്രാമത്തിലെ ആദ്യ കാല സാക്ഷരതാ പ്രവർത്തകർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ ഒരുക്കുന്നു.

    ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 9.30 നാണ്കൂട്ടായ്മ.

     പഞ്ചായത്ത് പ്രസിഡണ്ട് ഡി.വിമലയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ.വി.നാരായണൻ ഉദ്ഘാടനം ചെയ്യും

    സംസ്ഥാന റിസോഴ്സ് സെൻറർ (എസ്.ആർ.സി) ഡയരക്ടർ പി.ബി.സുരേഷ് കുമാർ, ജില്ലാസാക്ഷരതാ മിഷൻ കോഡിനേറ്റർ ഡോ.മനോജ് സബാസ്റ്റ്യൻ,
    കാൻഫെഡ് സംസ്ഥാന പ്രതിനിധി പി.ഷീലവിക്രമൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
    സി.ഒ.പ്രഭാകരൻ തുടങ്ങിയവർ
    മുഖ്യ ഭാഷണം നടത്തും.

    കാൻഫെഡിന്റെയുംഎസ്.ആർ.സിയുടെയും,നേതൃത്വത്തിൽ ടി.പി. കുഞ്ഞിരാമൻപ്ര സിണ്ടായിരുന്ന ഏഴോംഗ്രാമപഞ്ചായത്തുംപഞ്ചായത്തിലെഅറുപതോളംവരുന്ന യുവജന സാംസ്കാരികസംഘങ്ങളുംചേർന്ന് നടപ്പാക്കിയപരിപാടിയുടെ കൺവീനർ സി.രാമചന്ദ്രനും പ്രോഗ്രാം കോഡിനേറ്റർ വി.ആർ. വി.ഏഴോ മും ആയിരുന്നു.

    പി.വി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.കാർത്ത്യായനി, (ഒന്നാം വാർഡ്) കെ. വി. ഗോപിനാഥൻ,വി രുഗ്മിണി (രണ്ടാം വാർഡ്),,ടി.വി.ദാമോദരൻ, യു.പി.വി.യശോദ, (മൂന്നാം വാർഡ്) സി.വി.സുകുമാര ൻ, കെ.വി.സത്യഭാമ, (നാലാം വാർഡ്) കെ.വിജയൻ ,ടി.വി. ജാനകി (അഞ്ചാം വാർഡ്)കെ.എം.ചന്ദ്രൻ,കെ.കൗസല്യ, (ആറാംവാർഡ്) വി.ചന്തുക്കുട്ടി മാസ്റ്റർ ,എൻ.വത്സല (ഏഴാംവാർഡ്)
    അടുത്തില രാധാകൃഷ്ണൻ
    ,കെ.കൗസല്യ ഗോപാലൻ (എട്ടാം
    വാർഡ്)
    എന്നിവരായിരുന്നു വാർഡ്തല കോ-ഡിനേറ്റർമാർ.


    1984-85 വർഷങ്ങളിൽ മുന്നൂറിലേറെയുവാക്കൾക്ക് പരിശീലനം നൽകി സംഘടിപ്പിച്ച തീവ്രയത്ന പരിപാടിക്ക് ഇവരായിരുന്നു നേതൃത്വം:
    ടി..പി.കുഞ്ഞിരാമൻ (ചെയർമാൻ)

    വൈസ് ചെയർമാൻമാർ.:
    എം.കുഞ്ഞിക്കണ്ണൻ നായർ, എം.എൻ.നമ്പ്യാർ , എം.കെ.അബൂബക്കർ,
    സി.സി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പ്രൊഫ.ടി.പി.ഹമീദ്.

    ജോ.കൺവീനർമാർ:
    കെ.നാരായണൻ,രാമകൃഷ്ണൻ കണ്ണോം ,
    ഏഴോംപി.കേശവൻ, യു.ബാലകൃഷ്ണൻ

    മുഖ്യരക്ഷാധികാരികൾ
    ശ്രീ.പി.എൻ.പണിക്കർ
    ശ്രീ.പി.ടി.ഭാസ്കര പണിക്കർ
    ശ്രീ.കെ.വി.നമ്പ്യാർ.(അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ)
    കൂട്ടായ്മയിൽ ആദ്യ കാല സാക്ഷരതാ പ്രവർത്തകരും തുടർവിദ്യാഭ്യാസ പ്രവർത്തകരും യുവജന സാംസ്കാരിക സംഘം പ്രവർത്തകരും പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad