ഡിപ്ലോമക്കാര്‍ക്ക് അപ്രന്റീസ് പരിശീലനം: 2000 ഒഴിവുകള്‍
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ഇതിനായി ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി, സൂപ്പര്‍വൈസറി ഡവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്ന് കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സെപ്റ്റംബര്‍ ഏഴിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഏകദേശം 2000 ഒഴിവുകള്‍ പ്രതീക്ഷിയ്ക്കുന്നു.
സൂപ്പര്‍ വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇന്റര്‍വ്യൂ. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ്.
പരിശീലനത്തിന്‌ശേഷം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്.
കൂടാതെ പരിശീലനകാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്തു പല സ്ഥാപനങ്ങളും സ്ഥിരം ജോലിയ്ക്കും അവസരമൊരുക്കുന്നു.
യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും മൂന്നുകോപ്പികളും, വിശദമായ ബയോഡേറ്റയുടെ മൂന്നുകോപ്പികളും സഹിതം രാവിലെ ഒന്‍പതിന് ഹാജരാകണം.
സൂപ്പര്‍വൈസറി ഡവലപ്പ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യൂ തീയതിയ്ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.sdcentre.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്റര്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇന്റര്‍വ്യൂവിന് വരുമ്ബോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം.
ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ വെബ് പോര്‍ട്ടല്‍ ആയ www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റ് കൊണ്ട് വന്നാലും പരിഗണിക്കും.
No comments
Post a Comment