23ന് പൊതു അവധി പ്രഖ്യാപിച്ചു
പാലാ നിയോജകമണ്ഡലത്തിൽ 23ന് പൊതു അവധി പ്രഖ്യാപിച്ചു
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി.
സർക്കാർ-അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പാലായിൽ ഏർപ്പെടുത്തുന്നത്. സിഐഎസ്എഫിന് പുറമേ 453 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയിൽ മണ്ഡലത്തില്‍ നിയോഗിക്കുക.
No comments
Post a Comment