പയ്യന്നൂരിൽ വൻ ഓൺലൈൻ തട്ടിപ്പ് 3 പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട് സ്വദേശികളായ കെ പ്രജീഷ്, പി ബാലദാസ്, കെ സുധീഷ് എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാവുങ്കാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂ ലയൺസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ഇന്ത്യയിൽ ഉൾപെടെ നിരോധിച്ച ക്യൂ നെറ്റ് മാർക്കറ്റിങ്ങിലൂടെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ ആണ് അറസ്റ്റിൽ ആയത്.
പയ്യന്നൂർ സ്വദേശിയുടെ പരാതിയിലാണ് കേസ്. ഡി. വൈ. എസ്. പി രത്നകുമാറിന്റെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, പയ്യന്നുർ സി. ഐ ധനജയകുമാർ, പയ്യന്നുർ എസ്. ഐ ശ്രീജിത്ത് കോടേരി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
No comments
Post a Comment