Header Ads

  • Breaking News

    ഈ മാസം 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും


    ഈ മാസം 30 നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ അസാധുവാകും. അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല. ആ പാന്‍ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്താനും കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

    അതേസമയം അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ  വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തിയത്.
    നിശ്ചിത തീയതിക്കകം ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത് 2017ലാണ്. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന്  2019 മാര്‍ച്ച് 31നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

    അതിനുശേഷം ജൂലായിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം പരിഷ്‌കരിച്ചത്. പുതുക്കിയ നിയമം ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
    ഇതനുസരിച്ച് പാന്‍ ആധാര്‍ ബന്ധിപ്പിക്കലിന്റെ സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. എന്നാല്‍ സമയപരിധി ഇനിയും നീട്ടുമോ എന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad