Header Ads

  • Breaking News

    ഫുഡ് കോര്‍പറേഷനില്‍ മാനേജര്‍ : 330 ഒഴിവുകള്‍



    ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡിപ്പോകളിലും ഓഫീസുകളിലും മാനേജര്‍ തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
    നോര്‍ത്ത് സോണ്‍ 187, സൗത്ത് സോണ്‍ 65, വെസ്റ്റ് സോണ്‍ 15, ഈസ്റ്റ് സോണ്‍ 37, നോര്‍ത്ത് ഈസ്റ്റ് സോണ്‍ 26 എന്നിങ്ങനെ ആകെ 330 ഒഴിവുകളാണുള്ളത്.
    യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ ബിരുദാനന്തരബിരുദം, മറ്റ് അനുബന്ധ യോഗ്യതകള്‍.
    ചില വിഭാഗങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ യുള്ള ബിരുദമാണ് നിശ്ചയിച്ചിട്ടുള്ളത്.
    രണ്ട് ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
    കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളാണ് ഒന്നാം ഘട്ട പരീക്ഷയുടെ കേന്ദ്രങ്ങള്‍. രണ്ടാംഘട്ട പരീക്ഷക്ക് കൊച്ചിയാണ് കേന്ദ്രം.
    വിശദ വിവരങ്ങള്‍ക്ക് : www.fci.gov.in
    ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 27.

    No comments

    Post Top Ad

    Post Bottom Ad