വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി; 39 മുറിവുകള്‍
കോഴിക്കോട്:
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്ത് കൊണ്ടുപോയി. പത്തുമീറ്ററോളം കൊണ്ടുപോയ കുഞ്ഞിനെ നാട്ടുകാരുടെ ബഹളത്തെ തുടര്‍ന്നാണ് നായ്ക്കള്‍ ഉപേക്ഷിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പലാത്തോട്ടത്തില്‍ ഹരീഷിന്റെ മകന്‍ ആകര്‍ഷിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്.
കുട്ടികള്‍ കളിക്കുന്നതിനിടയിലേക്ക് നായ്ക്കള്‍ എത്തിയപ്പോള്‍ ആകര്‍ഷ് വീണുപോവുകയായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 39 മുറിവുകളുണ്ട് ശരീരത്തില്‍
No comments
Post a Comment