Header Ads

  • Breaking News

    പാലക്കയംതട്ടിൽ 46 ലക്ഷം രൂപയുടെ അഴിമതിയെന്നു വിജിലൻസ് കണ്ടെത്തൽ



    പാലക്കയം തട്ടിൽ 92 ലക്ഷം രൂപ ചെലവിട്ട ടൂറിസം സർക്യൂട്ട് പദ്ധതിയിൽ 46 ലക്ഷം രൂപയുടെ അഴിമതിയെന്നു വിജിലൻസ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിനു വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 
    2 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ അനുമതി തേടി.നടുവിൽ പഞ്ചായത്തിലെ പാലക്കയംതട്ട് മലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വ്യൂ പോയിന്റും പാർക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയ പദ്ധതിയിലാണ് അഴിമതി കണ്ടെത്തിയത്.

    ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻ സെക്രട്ടറി, പദ്ധതി തയാറാക്കിയ ആർക്കിടെക്റ്റ്, കരാറെടുത്ത എഫ്ആർബിഎൽ എന്ന സ്ഥാപനത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരാണു പ്രതിസ്ഥാനത്ത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഫാക്ടിന്റെ ഉപസ്ഥാപനമാണ് എഫ്ബിആർഎൽ. 

    പദ്ധതിക്കായി നടുവിൽ വെള്ളാട് ദേവസ്വത്തിന്റെ സ്ഥലം കയ്യേറിയെന്നു കാണിച്ചു തലശ്ശേരി കോടതിയിൽ ദേവസ്വം ചെയർമാൻ നൽകിയ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണു നിർമാണത്തിലെ അഴിമതി ബോധ്യപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad