ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയർ തസ്തികയിലേക്ക് 60 ഒഴിവുകളും അപ്രന്റിസ് വിഭാഗത്തിലേക്ക് 50 ഒഴിവുകളും
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയർ തസ്തികയിലേക്ക് 60 ഒഴിവുകളും അപ്രന്റിസ് വിഭാഗത്തിലേക്ക് 50 ഒഴിവുകളും ഉണ്ട് ..ഇവയിലേക്കുള്ള നിയമനം വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് നൽകിയിരിക്കുന്നത് .
ഗ്രാഡ്വേറ്റ് എൻജിനിയറിങ് അപ്രന്റിസ് വിഭാഗത്തിലെ 50 ഒഴിവുകളിലേക്ക് മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലായാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷമാണ് പരിശീലനം.
യോഗ്യത:
ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം .2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.
പ്രായപരിധി:
25 വയസ്. അർഹരായവർക്ക്ചട്ടപ്രകാരം ഇളവുണ്ട്. പരിശീലനകാലത്ത് സ്റ്റൈപ്പെൻഡ് ഉണ്ടായിരിക്കും .. 11110 രൂപയാണ് സ്റ്റൈപ്പൻഡ് ആയി ലഭിക്കുക
സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ12019 വിഭാഗത്തിലെ 30 ഒഴിവുകൾ സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCOറാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കായി നീക്കി വെച്ചിട്ടുള്ളതാണ് ..3 മുതൽ 5 വർഷത്തേക്കാണ് നിയമനം.
യോഗ്യത:
ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ ഉണ്ടായിരിക്കണം ..പട്ടികവിഭാഗക്കാർക്ക് പാസ് മാർക്ക് മതി.
ഉയർന്നപ്രായം:
50 വയസ്. അർഹരായവർക്ക്ചട്ടപ്രകാരം ഇളവുണ്ട്. ശമ്പളം: 30000-120000 രൂപ.
എൻജിനീയർഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ 30 എൻജിനീയർ ഒഴിവുകളാണുള്ളത് .. ഒരു വർഷത്തെ കരാർ നിയമനം ആയിരിക്കും .
ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം
No comments
Post a Comment