Header Ads

  • Breaking News

    6300 രൂപയ്ക്ക് 30 കിലോ ലഗേജും 7 kg ഹാന്‍ഡ് കാരിയുമായി കണ്ണൂര്‍ - കുവൈറ്റ്‌ പറക്കാം !


    ഇതുവരെ കാണാത്ത കുറഞ്ഞ നിരക്കുകളില്‍ കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയര്‍ രംഗത്ത് . സെപ്റ്റംബര്‍ 19 മുതലാണ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. കുവൈത്തില്‍ നിന്നു കണ്ണൂരിലേക്ക്‌ 28 ദിനാറും കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക്‌ 6300 രൂപയുമാണു വണ്‍ വേ ടിക്കറ്റ്‌ നിരക്ക്‌.
    കാലത്ത്‌ 10.30 നു കുവൈത്തില്‍ നിന്നും പുറപ്പെട്ട്‌ വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരില്‍ എത്തുകയും കണ്ണൂരില്‍ നിന്നും കാലത്ത്‌ 7 മണിക്ക്‌ പുറപ്പെട്ട്‌ രാവിലെ 9.30 നു കുവൈത്തില്‍ എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.
    7 ഇന്‍റര്‍നാഷണല്‍ സ്റ്റേഷനുകളിലേയ്ക്കും 24 ആഭ്യന്തര സ്റ്റേഷനുകളിലേയ്ക്കുമായി 320 ഫ്ലൈറ്റ് സര്‍വീസുകളുമായി അനുദിനം വളരുന്ന കമ്ബനിയായി ഗോ എയര്‍ വളര്‍ന്നിട്ടുണ്ട്. A320 വിഭാഗത്തില്‍പ്പെട്ട 144 വിമാനങ്ങളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്.


    കഴിഞ്ഞ വര്‍ഷം 73.7 മില്യണ്‍ യാത്രക്കാര്‍ ഗോ എയര്‍ വഴി യാത്ര ചെയ്തു. ഈ വര്‍ഷം ഇത് 100 മില്യണ്‍ തികയുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഹൈദരബാദ്‌ , മുംബൈ , ചെന്നൈ , ബംഗളുരു മുതലായ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വ്വീസ്‌ ആരംഭിക്കുമെന്ന് ഗോ എയര്‍ കോര്‍പ്പറേറ്റ്‌ കമ്മ്യൂണിക്കേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ബക്കുല്‍ ഗാല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
    പുതിയ സര്‍വീസുകള്‍ സംബന്ധിച്ച്‌ വിശദീകരിക്കാന്‍ ജെ.ഡബ്ല്യു. മാരിയറ്റ്‌ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗോ എയര്‍ ഇന്റര്‍ നാഷനല്‍ മാനേജര്‍ ജലീല്‍ ഖാലിദ്‌ , ഇന്റര്‍ നാഷനല്‍ ഓപ്പറേഷന്‍ മാനേജര്‍ അര്‍ജ്ജുന്‍ ഗുപ്ത , വത്തനിയ ഗ്രൂപ്പ്‌ മാനേജര്‍ സലീം മുറാദ്‌ എന്നിവര്‍ പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad