Header Ads

  • Breaking News

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 65 വയസു തികഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു


    പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 65 വയസു തികഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. 14 സുരക്ഷാ ജീവനക്കാരെയും 9 ശുചീകരണ ജീവനക്കാരെയും പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ മുഴുവന്‍ വിരമിക്കല്‍ പ്രായം 58 ആയി ക്രമീകരിച്ചിരുന്നു. സ്ഥിരപ്പെടുത്താത്ത ജീവനക്കാരായ ശുചീകരണ സുരക്ഷാ ജീവനക്കാരെ സര്‍ക്കാര്‍ 65 വരെ തുടരാന്‍ അനുവദിച്ചിരുന്നു. ഈ പരിധി കഴിഞ്ഞവരാണ് ഇപ്പോള്‍ പിരിഞ്ഞു പോകുന്നത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും പ്രായ പരിധി കഴിയുന്ന ജീവനക്കാര്‍ പിരിഞ്ഞു പോകുന്നതോടെ താല്‍ക്കാലിക ജീവനക്കാരെ മുഴുവന്‍ ഒഴിവാക്കാനും സാധിക്കും. ഇത്തരത്തില്‍ 5 വര്‍ഷത്തിനകം പരിയാരം മെഡിക്കല്‍ കോളേജില്‍ വീണ്ടും നിയമിതരായ മുഴുവന്‍ പഴയ ജീവനക്കാരെയും ഒഴിവാക്കി സര്‍ക്കാര്‍ തല നിയമനങ്ങള്‍ ഉറപ്പുവരുത്താനാണ് അധികാരികളുടെ നീക്കം.

    No comments

    Post Top Ad

    Post Bottom Ad