Header Ads

  • Breaking News

    സിഐഎസ്എഫില്‍ 914 കോണ്‍സ്റ്റബിള്‍ ഒഴിവുകൾ ; 21,700 - 69,100 രൂപ വരെ ശബളം; ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാം



    സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിൽ നിരവധി ഒഴിവുകൾ.കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കുക്ക്, കോബ്ലര്‍, ബാര്‍ബര്‍, വാഷര്‍മാന്‍, കാര്‍പ്പന്റര്‍, സ്വീപ്പര്‍, പെയിന്റര്‍, മേസണ്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മാലി ട്രേഡുകളിലായി 824 ഒഴിവുകളിലേക്കും അപേക്ഷിക്കക്കവുന്നതാണ് . വിമുക്ത ഭടര്‍ക്കായിട്ടുള്ള 90 ഒഴിവുകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളമുള്‍പ്പെടുന്ന സതേണ്‍ സെക്ടറില്‍ 174 ഒഴിവുകൾ ഉണ്ട്‌. അപേക്ഷകർ പുരുഷന്‍മാരായിരിക്കണം. അപേക്ഷകർക്ക്‌ വേണ്ടുന്ന യോഗ്യത എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. ഏത് ട്രേഡിലാണോ അപേക്ഷിക്കുന്നത് ആ ട്രേഡില്‍ ഐ.ടി.ഐ. പരിശീലനം ഉള്ളവർക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകരുടെ പ്രായം 01-08-2019-ന് 18-നും 23-നും മധ്യേ ആയിരിക്കണം. വയസ്സ് ഇളവ് ചട്ടപ്രകാരം ലഭിക്കും. പട്ടികജാതിജാതിക്കാർക്ക് 05 വയസ്സ് വരെ ഇളവ് അനുവദിക്കുംമറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 03 വയസ്സ് വരെ ഇളവ് കിട്ടും.

    പട്ടികജാതി / പട്ടികവർഗ്ഗ / ഒബിസി / ഇഡബ്ല്യുഎസ് / മുൻ സൈനിക വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് സർക്കാർ ഉത്തരവുകൾ പ്രകാരം റിസർവേഷൻ ഒരു പരിധി വരെ ലഭ്യമാണ്. ഒരു ട്രേഡിലേക്ക് മാത്രമേ ഒരു അപേക്ഷകന് അപേക്ഷിക്കാൻ കഴിയൂ. ഒരു അപേക്ഷകൻ ഒരു അപേക്ഷ മാത്രം സമർപ്പിക്കുക. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ ആ അപേക്ഷകന്റെ അപേക്ഷ ഉടൻ തന്നെ നിരസിക്കപ്പെടും. പോസ്റ്റുകൾ താൽ‌ക്കാലികവുമായ സ്വഭാവമുള്ളവയാണ്, പക്ഷേ അവ സ്ഥിരമാക്കും. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ ഇന്ത്യയിലോ വിദേശത്തോ സേവനം ചെയ്യാവുന്നതാണ്.  ശമ്പളം: 21700-69,100 രൂപ. ശാരീരികയോഗ്യത: ഉയരം 170 സെ.മീ., നെഞ്ചളവ് 80-85 സെ.മീ., എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 76-81 സെ.മീ. അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ചശക്തി വേണം. വര്‍ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.

    അപേക്ഷാ ഫീസ് 100 രൂപയാണ്. ആവശ്യമായ ഫീസ് ലഭിക്കാത്ത അപേക്ഷകരുടെ അപേക്ഷ നിരസിക്കും. ഒരിക്കൽ അടച്ച ഫീസ് ഒരു സാഹചര്യത്തിലും മടക്കിനൽകില്ല . പട്ടികജാതി, പട്ടികവർഗ, മുൻ സൈനികർ എന്നിവർ ഫീസ് അടയ്ക്കേണ്ടുന്നതില്ല. ഒക്ടോബര്‍ 22 വൈകുന്നേരം 5 മണിക്ക് മുന്നേ അപേക്ഷകൾ അയക്കുക. വെബ്സൈറ്റ്: www.cisfrectt.in. ഒരിക്കൽ സമർപ്പിച്ച അപേക്ഷ പരിഷ്കരിക്കാനാവില്ല. അതിനാൽ അപേക്ഷയിൽ ശരിയായ വിശദാംശങ്ങൾ നൽകുക.താൽക്കാലികമായി തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളുടെ പട്ടിക സി ഐ എസ് എഫ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad