പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ബോര്‍ഡ് സ്ഥാപിച്ച AIADMK നേതാവിനെ പ്രതി ചേര്‍ക്കാതെ പൊലീസ്
പരസ്യ ബോര്‍ഡ് വീണ് 23 കാരിയായ സോഫ്ടുവെയര്‍ എന്‍ജിനീയര്‍ മരിച്ച സംഭവത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച നേതാവിനെ കുറിച്ച് മൗനം പാലിച്ച് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്.ഐ.ആര്‍).
ഓള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം(എ.ഐ.എ.ഡി.എം.കെ) നേതാവ് ഗതാഗതം നിയമം ലംഘിച്ച് സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് സ്‌കൂട്ടറിനു മുകളില്‍ വീണ് ശുഭശ്രീ എന്ന പെണ്‍കുട്ടി മരിച്ചത് തമിഴ്‌നാട്ടില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുഭശ്രീ ഓഫീസില്‍ നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ പല്ലാവാരം- തൊറൈപാക്കം റോഡിലായിരുന്നു അപകടം. ബോര്‍ഡ് സ്‌കൂട്ടറിനു മുകളിലേക്ക് തകര്‍ന്നു വീണു. പിന്നാലെയെത്തിയ ടാങ്കര്‍ ലോറി ശുഭശ്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ അനധികൃത ബോര്‍ഡുകളെല്ലാം അധികൃതര്‍ നീക്കം ചെയ്തു.
എന്നാല്‍ ശുഭശ്രീയുടെ മരണത്തിനിടയാക്കിയത് എ.ഐ.എ.ഡി.എം.കെ നേതാവ് സ്ഥാപിച്ച ബോര്‍ഡാണെന്നു പോലും എ.എഫ്.ഐ.ആറില്‍ രേഖപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. പകരം ടാങ്കര്‍ ലോറി ഡ്രൈവറെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
No comments
Post a Comment