തളിപ്പറമ്പിൽ പശു കുറുകെ ചാടി;ബൈക്ക് യാത്രികന് പരിക്ക്, ഏഴ് തുന്നിക്കെട്ടും
തളിപ്പറമ്പ :
നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കളെ കൊണ്ട് യാത്രക്കാരുടെ ദുരിതം തുടരുന്നു. ഇന്നലെ ഒരു പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന് അണപ്പല്ല് നഷ്ടമായി. ഇദ്ദേഹത്തിന്റെ മുഖത്ത് ഏഴോളം തുന്നിക്കെട്ടും വേണ്ടിവന്നു.
സയ്യിദ് നഗറിലെ അഴീക്കോടന്‍ റാഷിദിനാണ് (33) അണപ്പല്ല് നഷ്ടമായത്.സംസ്ഥാന പാതയില്‍ കരിമ്ബം ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം.ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോവുകയായിരുന്നു റാഷിദിന്റെ ബൈക്കിന് മുന്നിലേക്ക് റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലിക്കൂട്ടം ചിതറിയോടിയതിനിടയില്‍ ഇടിക്കുകയായിരുന്നു. റോഡലേക്ക് മുഖമടിച്ച് തെറിച്ചുവീണ റാഷിദിന്റെ അണപ്പല്ല് നഷ്ടപ്പെടുകയും രണ്ട് പല്ല് പൊട്ടുകയും ചെയ്തു. നെറ്റിയിലും സാരമായി പരിക്കേറ്റു. സ്വകാര്യാശുപത്രിയിലെത്തിച്ച യുവാവിന്റെ നെറ്റിയില്‍ ഏഴ് തുന്നിക്കെട്ടുകളും വേണ്ടിവന്നു. അപകടമുണ്ടാക്കിയ പശുവിനെ അഗ്‌നിശമന സേനയും യുവാക്കളും ചേര്‍ന്ന് പിടിച്ചുകെട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പശുവിന്റെ ഉടമയും യുവാക്കളും തമ്മില്‍ വാക്കേറ്റവും നടന്നു.
നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി പിഴയീടാക്കാനും പിഴ നല്‍കാത്ത പക്ഷം ലേലം ചെയ്ത് വില്ക്കാനും തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇന്നലത്തെ സംഭവം.
പടം'. അപകടത്തില്‍ പെട്ടറാഷിദ്
No comments
Post a Comment