കേരള ബിംൽഡിങ്ങ് ഓണോഴ്സ് വെൽഫയർ അസോസിയേഷൻ പിലാത്തറ ഏരിയ കമ്മറ്റിയും നിലവിൽ വന്നു
ബിംൽഡിംഗ് ഓണർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കച്ചവടം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ഗവൺമന്റ് കൊടുക്കുകയാണങ്കിൽ അത് വാങ്ങി കൊടുക്കാനും അതിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങൾക്കും ബിംൽഡിംഗ് ഉടമകൾ ഉണ്ടാകുമെന്നും മറിച്ച് വാടക കുടിശിക കൊടുക്കാൻ ബാക്കിയാക്കുകയോ, കെട്ടിടവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ബാധ്യതകൾ കച്ചവടക്കാരൻ ഉണ്ടാക്കിയിട്ടുണ്ടെങ്കിലോ ബിംൽഡിംഗ് ഉടമകൾക്ക് നൽകുന്ന നഷ്ടപരിഹാരതുകയിൽനിന്ന് വ്യാപാരികൾക്ക് കൊടുക്കേണ്ടതില്ലന്നും
യോഗം അവിശ്യപെട്ടു.
ബിംൽഡിംഗ് ഉടമകളെ, ഫയലുകൾ തീർപ്പ് കൽപ്പിക്കാതെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യഗസ്ഥർരേ നിയമപരമായി നേരിടുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി വ്യക്തമാക്കി. ഹൈവേ വികസനത്തിനായി എത്രയും പെട്ടന്ന് തന്നെ സ്ഥലം എറ്റെടുക്കണമെന്നും യോഗം അവശ്യപ്പെട്ടു യോഗത്തിൽ കെ പി അസീസ് , ജാവേദ് പഴയങ്ങാടി എം.നജുമുദ്ധീൻ പിലാത്തറ ,സുകുമാരൻ നമ്പ്യാർ, ലക്ഷ്മണൻ. അനീസ് കെ പി എം , ഹനിഫ, മുഹമ്മദ് ,പ്രശാന്തൻ, അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment