വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ.. ഇനി സ്വകാര്യതയില്ല?
എല്ലാവർക്കും സുപരിചിതമാണ് വാട്സ്ആപ്പ്. ആഡ്രോയിഡ് ഫോണുള്ള ഏതൊരു സാധാരണക്കാരനും ഇപ്പോൾ സന്ദേശങ്ങൾ കൈമാറാനും മറ്റും വാട്സ് ആപ്പിനെതന്നെയാണ് ആശ്രയിക്കാറ്. കുറഞ്ഞ എംബിയിൽ പ്രവർത്തിക്കുന്നു എന് പ്രത്യേകതയും വാട്സ്ആപ്പിനുണ്ട്. നല്ല രീതിയിലുള്ള വീഡിയോ ചാറ്റിങ് രീതിയും വാട്സ്ആപ്പിന്റെ പ്രത്യേകതയാണ്.
ഇപ്പോൾ ഗ്രൂപ്പ് വീഡിയോ ചാറ്റിങ്ങും വാട്സ്ആപ്പ് കൊണ്ടു വന്നിട്ടുണ്ട്. കാമുകി കാമുകന്മാരുടം രഹസ്യ സംഭാഷണങ്ങളും വാട്സ്ആപ്പിലൂടെയാണ് പലപ്പോഴും നടക്കാറ്. എന്നാൽ ഇനി അധികം രഹസ്യങ്ങൾ ഒന്നും തന്നെ വേണ്ടെന്ന് വെക്കുന്നതാകും നല്ലത്. വാട്സ് ആപ്പിലും കൈവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇനി സ്വകാര്യതയില്ല. എല്ലാം എല്ലാവരും അറിയും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.
നീരീക്ഷിക്കാനുള്ള സൗകര്യം
വാട്സ്ആപ്പ് സന്ദേശങ്ങൾ നിരീക്ഷിക്കാനുള്ള സൗകര്യം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം ഇതിൽ ഉറച്ച് നിൽക്കുന്നതോടെ ഫെയ്സ്‌ബുക് ഗ്ലോബൽ എക്സിക്യൂട്ടീവ് നിക് ക്ലെഗുമായുള്ള ചർച്ച വഴിമുട്ടി. സന്ദേശത്തിന്റെ ഉറവിടവും ഉള്ളടക്കവും അറിയാനുള്ള സംവിധാനം സ്വകാര്യതയുടെ ലംഘനമാവുമെന്നു ചൂണ്ടിക്കാണിച്ച നിക് ക്ലെഗ്, ബദൽ നിർദേശം മുന്നോട്ട് വെച്ചെങ്കിലും കേന്ദ്രം വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ.
നിയമാനുസൃത വിവരങ്ങൾ നൽകാം
നിയമാനുസൃതമായി ആവശ്യപ്പെടുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ, മെറ്റാ ഡേറ്റ, വിളിയുടെ ദൈർഘ്യം എന്നിവ നൽകാമെന്ന് നിക് വ്യക്തമാക്കി. എന്നാൽ രഹസ്യ കോഡുകളുടെ രൂപത്തിൽ (എൻക്രിപ്റ്റഡ്) കൈമാറുന്ന സന്ദേശങ്ങൾ പരിശോധിക്കാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം ആവർത്തിച്ചെന്നാണ് സൂചനകൾ.
ലിങ്കുകൾ ഉപയോഗിക്കാൻ അനുവാദം
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദുമായി കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ മെറ്റാ ഡേറ്റ, മെഷീൻ ഇന്റലിജൻസ് എന്നിവയുൾപ്പെടെയുള്ള ബദൽ മാർഗങ്ങളായിരുന്നു നിക് ക്ലെഗ് മുന്നോട്ട് വെച്ചത്. സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ വാട്സാപ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയുടെ ലിങ്കുകൾ ഉപയോഗിക്കാൻ അനുവദിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
400 ദശലക്ഷം ഉപഭോക്താക്കൾ
400 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും 328 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുമാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്കുകൾ. ഇന്നു ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് വാട്സ്ആപ്പ്. വാട്സ്ആപ്പിനേക്കാൾ ഫീച്ചർ ഉള്ള പല അപ്ലിക്കേഷൻ വന്നെങ്കിലും വാട്സ്ആപ്പിന്റെ ജനപ്രീതി മറ്റൊന്നിനും ഇതുവരെ കിട്ടിയിട്ടില്ല എന്നു തന്നെ പറയാം. ടെക് ലോകം കാത്തിരുന്ന വാട്സ്ആപ്പിന്റെ ഫിംഗർ പ്രിന്റ് സുരക്ഷയും വന്നെത്തി. ഐ ഓ എസ് ഉപഭോക്താക്കൾക്കു ലഭ്യമായതിനു പുറകെ ഇതാ ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്കും ലഭ്യമാകുന്ന തരത്തിലണ് ഇത്.
Ezhome Live © www.ezhomelive.com
No comments
Post a Comment