Header Ads

  • Breaking News

    സാമ്പത്തിക തകർച്ച; എസ്.ഡി.പി.ഐ ധർണ്ണ സംഘടിപ്പിച്ചു


    മട്ടന്നൂർ :
    മോഡീ സർക്കാരിന്റെ സാമ്പത്തിക വികലനയത്തിൽ പ്രതിഷേധിച്ചു "സംഘി ധനശാസ്ത്രം; ജനങ്ങളെ വിഢികളാക്കുന്നു" എന്ന പ്രമേയത്തിൽ  എസ്.ഡി.പി.ഐ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ മട്ടന്നൂർ  മണ്ഡലം കമ്മിറ്റി മട്ടന്നൂർ  പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.   മട്ടന്നൂര് മണ്ഡലം സെക്രട്ടറി ഷെഫീഖ് സ്വാഗതം പറഞ്ഞു,  മണ്ഡലം പ്രസിഡൻറ് റഫീഖ് കീച്ചേരി  അധ്യക്ഷത വഹിച്ചു.
           ധർണ്ണ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സജീർ കീച്ചേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . രാജ്യത്തിന്റെ സാമ്പത്തിക രംഗം തകർന്നു തരിപ്പണമായി കൊണ്ടിരിക്കുകയാണെന്നും ദാരിദ്ര്യത്തിന്റെ പടുകുഴയിലേക്കാണ് മോഡി ഭരണം ജനങ്ങളെ തളളി വിടുന്നതെന്നും സജീർ കീച്ചേരി പറഞ്ഞു.. മട്ടന്നൂർ മുൻസിപ്പൽ പ്രസിഡണ്ട്  ഷംസുദ്ദീൻ കയനി നന്ദിപറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad