സിംഗിളാണോ? സന്തോഷിക്കാനുള്ള വക ഫേസ്‌ബുക്ക് തരും!
തടസ്സങ്ങള്‍ ഒന്നുമില്ലതെ പങ്കാളികളെ തേടാനും പ്രണയിക്കാനും അവസരമൊരുക്കി ഫെയ്‌സ്ബുക്ക്. ഒരേ താല്‍പര്യങ്ങളുള്ള പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഡേറ്റിങ് ആപ്പ് എന്ന പുതിയ ഫീച്ചറാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഇഷട്ടപ്പെടുന്നവരെ കണ്ടെത്തി മനസ്സിലുള്ള ഇഷ്ടം തുറന്ന് പറായാം.
ഡേറ്റിങ് ആപ്പിന്റെ സേവനം ചൊവ്വാഴ്ച അമേരിക്കയിലാണ് ആരംഭിച്ചത്. തുടക്കത്തില്‍ 20രാജ്യങ്ങളില്‍ മാത്രമെ ഫെയ്സ്ബുക്ക് ഡേറ്റിങിന്റെ സേവനം ലഭ്യമാവുകയുള്ളു.
18 വയസ് തികഞ്ഞവര്‍ക്കാണ് ഫെയ്‌സ്ബുക്ക് ഡേറ്റിങ് ഉപയോഗിക്കാന്‍ കഴിയൂ. ഇതിനായി പ്രത്യേക പ്രൊഫൈല്‍ തുടങ്ങേണ്ട ആവശ്യമില്ല. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം. ഇഷ്ടപ്പെട്ടവരെ കണ്ടെത്തിയാല്‍ അവരുടെ പ്രൊഫൈലില്‍ കമന്റ് ചെയ്യുകയോ ലൈക്ക് ബട്ടന്‍ അമര്‍ത്തി അവരെ നമ്മുടെ ഇഷ്ടം അറിയിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാത്ത പക്ഷം മറ്റൊരാളിലേക്ക് പോകാം.
അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, ബോളീവിയ, കാനഡ, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, ലാവോസ്, മെക്സികോ, പരാഗ്വെ, പെറു, സര്‍നേം, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലാന്‍ഡ്, ഉറുഗ്വേ, വിയറ്റ്നാം എന്നീ 20 രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് ഡേറ്റിങ് ആപ്പ് ലഭിക്കുക. 2020 ഓടെ യൂറോപ്പില്‍ ഡേറ്റിങ് ആപ്പ് സേവനം ലഭ്യമാകും.
No comments
Post a Comment