Header Ads

  • Breaking News

    ജയരാജനെതിരെ വാര്‍ത്തചമക്കല്‍: പരിവാറല്ലെന്ന് പൊലിസ്: എട്ടു വാട്‌സ് ആപ്പ് അഡ്മിന്‍മാര്‍ കുടുങ്ങും



    കണ്ണൂര്‍:
     സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന പ്രചരണത്തിന്‌ സംഘ്പരിവാറും ജനം ടി.വിയുമാണെന്ന സി.പി. എമ്മിന്റെ വാദം പൊളിയുന്നു. ജയരാജനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത ചമച്ചത് മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പൊലിസ് കണ്ടെത്തിയതോടെയാണിത്. മുസ്‌ലിം ലീഗ് ആഭിമുഖ്യമുള്ള പച്ചപ്പട, നിലപാട് എന്നീ ഗ്രൂപ്പുകളാണ് ഇതെന്നും പൊലീസ് അറിയിച്ചു.

    ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടര്‍ന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതു പിന്നീട് എട്ടുവാട്‌സ് ആപ്പ് കൂട്ടായ്മയ്മയിലൂടെയാണ് പ്രചരിപ്പിച്ചത്. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ഡി.വൈ. എസ്. പി പി.പി സദാനന്ദന്‍ പറഞ്ഞു. അതത് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ അറസ്റ്റു ചെയ്യാനാണ് പൊലിസ് നീക്കം നടത്തുന്നത്.

    കണ്ണൂര്‍ ടൗണ്‍ എസ്. ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുവരുന്നത്. സൈബര്‍ വിങിന്റെ സഹായത്തോടെയാണ് വ്യാജ പ്രചാരകരെ കണ്ടെത്തിയത്. ഇതിനിടെ താന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തിയെന്ന ഫേസ്ബുക്കിലെ വ്യാജ പ്രചരണം തള്ളി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു.

    പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേദിവസം ഭീകരമായ കൊലപാതകങ്ങള്‍ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം ആര്‍. എസ്. എസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. എന്നാല്‍ ഇതിനു പിന്നില്‍ ചില മുസ്‌ലിം മതതീവ്രവാദികളും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ജയരാജന്‍ അന്നുതന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് ജയരാജന്‍ പരാതി നല്‍കിയതിനു ശേഷമാണ് കണ്ണൂര്‍ ഡി.വൈ. എസ്.പി അന്വേഷണമാരംഭിച്ചത്.

    Ezhome Live © www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad