Header Ads

  • Breaking News

    ട്രെയിനിൽ നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ ശ്രീകണ്ഠപുരം സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി


    ദില്ലിയിൽ നിന്നും നാട്ടിലേക്ക് ട്രെയിനിൽ പുറപ്പെട്ട സൈനികന്റെ മൃതദേഹം ഗുജറാത്തിലെ ബറോഡയ്ക്ക് സമീപം റയിൽവേ ട്രാക്കിൽ കണ്ടെത്തി. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി എം.വി പ്രജിത്തിന്റെ (26 ) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.

    ഹരിയാനയിൽ സൈനീകനായ പ്രജിത്ത് ലീവിന് നാട്ടിലേക്ക് വരുമ്പോഴായിരുന്നു കാണാതായത്. തുടർന്ന് സഹയാത്രക്കാർ റയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗുജറാത്ത് പോലീസും ഗുജറാത്ത് മലയാളി അസോസിയേഷൻ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്തെ റയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. ടോയ്ലറ്റിൽ പോകുന്നതിനിടെ തെറിച്ച് വീണതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പോൾ ദഹേജ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

    പ്രജിത്തിന്റെ ബന്ധുക്കൾ ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. അവിവാഹിതനായ പ്രജീഷ് പരേതനായ മാവില പുരുഷോത്തമന്റെയും തങ്കമണിയുടെയും മകനാണ്. ശ്രീജിത്ത് ഏക സഹോദരനാണ്.

    No comments

    Post Top Ad

    Post Bottom Ad