പരിയാരം പഞ്ചായത്ത് മുൻ മെമ്പറും സിപിഐ നേതാവുമായ കെ.എൻ ചാലിൽ അന്തരിച്ചു
പരിയാരം പഞ്ചായത്ത് മുൻ മെമ്പറും സിപിഐ നേതാവുമായ കാഞ്ഞിരങ്ങാട് വടക്കേ മൂലയിലെ കെ.എൻ ചാലിൽ (74) നിര്യാതനായി. ലളിത വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയമായ ഇദ്ദേഹം രണഭൂമി ,കറുത്ത പക്ഷം, പടയണി, കരിഞ്ഞ മണ്ണ് എന്നീ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഒ.കെ കുറ്റിക്കോലിന്റെ അടുത്ത സുഹൃത്തായിരുന്നു. മക്കൾ അംബുജാക്ഷൻ, സതി, തുളസി. മരുമക്കൾ: വിശ്വനാഥൻ നിടുവാലൂർ, രഘുനാഥൻ കണ്ണാടിപ്പറമ്പ്, ഷീജ കുളത്തൂർ.
No comments
Post a Comment